നെടുങ്കണ്ടം: കമ്പംമെട്ട് ചെന്നാക്കുളത്തു വീട്ടമ്മയായ യുവതിയെ പുരയിടത്തിലെ ജലസംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നാക്കുളം പടിയറമാവ് സുനിലിന്റെ ഭാര്യ സുമി(36)യാണ് മരണമടഞ്ഞത്. ഇന്നലെ ഉച്ചയ്ക്കുശേഷം കൃഷിയിടത്തിലേക്കു പോയ യുവതി തിരികെയെത്താഞ്ഞതിനെത്തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ജലസംഭരണിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വലിയ അളവില്‍ ജലം സംഭരിക്കുന്ന ടാങ്കാണ് ഇത്. അപകടകാരണം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്നു കമ്പംമെട്ട് സി.ഐ. അനില്‍കുമാര്‍ പറഞ്ഞു. വളരെ വലിയ അളവിലുണ്ടായിരുന്ന വെള്ളം പുറത്തേക്കു പമ്പ് ചെയ്തു മാറ്റിയശേഷമാണ് മൃതദേഹം പുറത്തെടുത്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. കമ്പംമെട്ട് പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു.
യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി
