റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ട് ഐ.എസ്. കമാന്‍ഡര്‍മാരെ വധിച്ച് താലിബാന്‍

March 1, 2023 - 10:36 am

കാബൂള്‍: ഇന്ത്യ തേടുന്ന കൊടുംഭീകരനടക്കം രണ്ട് ഐ.എസ്. കമാന്‍ഡര്‍മാരെ വകവരുത്തി വധിച്ചതായി അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം. കാബൂളിലെ ഐ.എസിന്റെ ഇന്റലിജന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് മേധാവി ഖാരി ഫത്തേയെ താലിബാന്‍ സൈന്യം വധിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവായ സബിനുള്ള മുജാഹിദാണ് അറിയിച്ചത്.

ഇജാസ് അഹമദ് അഹാന്‍ഗറാണു കൊലപ്പെട്ട രണ്ടാമത്തെ ഭീകരന്‍. ഐ.എസിന്റെ ഹിന്ദ് പ്രവിശ്യ എമിര്‍ ആയ ഇയാള്‍ കശ്മീര്‍ സ്വദേശിയാണ്. ഉസ്മാന്‍ അല്‍ കശ്മീരി എന്നും അറിയപ്പെടുന്ന അഹാന്‍ഗര്‍ രണ്ടു പതിറ്റാണ്ടായി കശ്മീരിലെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ നോട്ടപ്പുള്ളിയാണ്. കശ്മീരിലെ വിവിധ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്ത്യന്‍ ഏജന്‍സികള്‍ തിരഞ്ഞിരുന്നത്. കാബൂളില്‍ 2020 മാര്‍ച്ചില്‍ നടന്ന സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ അഹാന്‍ഗറായിരുന്നുവെന്ന് താലിബാന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. അല്‍ ക്വയിദയടക്കമുള്ള ഭീകരസംഘടനകളുമായും ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *