600ല്‍ 600 മാര്‍ക്കും നേടി ദിവ്യാന്‍ഷി, തുടര്‍ പഠനം ചരിത്രഗവേഷകയാവാന്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രാണ്ടാം ക്ലാസ് ഫലം പുറത്ത് വന്നപ്പോള്‍ എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും നേടി ലക്‌നൗവില്‍ നിന്നുള്ള ദിവ്യാന്‍ഷി ജെയിന്‍ സ്വന്തമാക്കിയത് തിളക്കമാര്‍ന്ന വിജയം. 600ല്‍ 600 മാര്‍ക്കും നേടിയാണ് ലക്‌നൗവിലെ നവ്‌യുഗ് റേഡിയന്‍സ് സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ദിവ്യാന്‍ഷിയുടെ വിജയം. മുഴുവന്‍ മാര്‍ക്കും ലഭിച്ചതില്‍ സന്തോഷവും അമ്പരപ്പും അഭിമാനവും തോന്നിയെന്നാണ് ദിവ്യാന്‍ഷി പ്രതികരിച്ചത്.

തുടര്‍ പഠനം ചരിത്രഗവേഷക ആവാനുള്ളതായിരിക്കും. രാജ്യത്തിന്റെ പഴമയെ കുറിച്ച് അറിയാന്‍ താല്‍പര്യവും ജിജ്ഞാസയുമുണ്ടെന്നും ദിവ്യാന്‍ഷി പറഞ്ഞു. ഓരോ വിഷയത്തിനും കുറിപ്പുകള്‍ തയ്യാറാക്കിയാണ് പഠിച്ചത്. വളരെ ചെറിയ കുറിപ്പുകളായതിനാല്‍ ഓര്‍ത്തിരിക്കാനും സാധിച്ചു. ഓരോ വിഷയത്തിലും നടത്തിയ ആവര്‍ത്തിച്ചുള്ള പഠനമാണ് ഇത്രയും മാര്‍ക്ക് ലഭിക്കാന്‍ കാരണമായത്. പരിശീലന പരീക്ഷകളും സഹായകമായി.ഗൈഡുകളേക്കാള്‍ കൂടുതല്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളെയാണ് കൂടുതല്‍ ആശ്രയിച്ചതെന്നും ദിവ്യാന്‍ഷി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →