ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസ് പാർട്ടിയും പാർലമെൻററി പാർട്ടിയും പിളർന്നു. പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി അധ്യക്ഷനും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിനേയും രണ്ട് മന്ത്രിമാരെയും സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷതയിൽ ചേർന്ന പാർലമെൻററി പാർട്ടി യോഗമാണ് ഉപമുഖ്യമന്ത്രിയേയും മന്ത്രിമാരെയും പുറത്താക്കിയത്. കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കം ചെയ്ത നടപടി ഹൈക്കമാൻഡ് സ്വീകരിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടുകൊണ്ട് സച്ചിൻ ഇടഞ്ഞു നിൽക്കുകയായിരുന്നു. അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. പിന്തുണയ്ക്കുന്ന എംഎൽഎമാരുമായി ഹരിയാനയിലെ റിസോർട്ടിലാണ് സച്ചിൻ ഉള്ളത്.
സച്ചിൻ പൈലറ്റിനെപുറത്താക്കിയ നടപടി രാജസ്ഥാനിലെ കോൺഗ്രസ് ഭരണത്തെ ബാധിക്കുകയില്ല എന്ന വിവരം ആണ് ഉള്ളത്. 102 എംഎൽഎ മാർ അശോക് ഗെലോട്ട് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇവരുടെ പിന്തുണയിൽ സർക്കാർ നിലനിൽക്കുമെന്നാണ് വിലയിരുത്തേണ്ടത്. സച്ചിനൊപ്പം 30 എംഎൽഎമാർ ഉണ്ട് എന്നായിരുന്നു ആദ്യഘട്ട വിവരങ്ങൾ. എന്നാൽ ഹരിയാനയിലെ റിസോർട്ടിൽ 15 അംഗങ്ങൾ ആണ് എത്തിയിട്ടുള്ളത്. സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ കൂടി ഇല്ലാതെ കൗണ്ടറിന് അട്ടിമറിക്കുവാൻ കഴിയുകയില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബിജെപിയുമായി സഖ്യനീക്കങ്ങൾ നടത്തി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് സച്ചിൻ. ബിജെപിയിൽ ചേർന്നു അതിനുപകരം രാജസ്ഥാനിൽ പുതിയൊരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി കൊണ്ട് ബിജെപിയുമായി സഖ്യം ഉണ്ടാക്കുവാനാണ് സച്ചിൻ ശ്രമിക്കുന്നത്.

