ത്രിപുരയിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; ബിജെപി നേതാവ് അറസ്റ്റിൽ

ത്രിപുര: ത്രിപുരയിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി പഞ്ചായത്ത്‌ പ്രധാൻ കൃഷ്ണ കമൽ ദാസാണ് അറസ്റ്റിലായത്. സിപിഐഎം പ്രവർത്തകൻ ദിലീപ് ശുക്ല ദാസാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം ദിലീപ് ശുക്ല ദാസിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതു ദർശനത്തിന് വക്കാൻ അനുമതി നൽകിയില്ല. പൊലീസ് നടപടിക്കെതിരെ സിപിഐഎം പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ മൃതദേഹം പൊതു ദർശനത്തിന് വച്ചു.

16/02/23 വ്യാഴാഴ്ചയായിരുന്നു ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്. 18/02/23 ശനിയാഴ്ചയാണ് ദിലീപ് ശുക്ല ദാസിനെ കൃഷ്ണ കമൽദാസ് അടക്കമുള്ള ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ദിലീപ് ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്. ടൗണിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങവേ പിതാവിനെ ബി.ജെ.പിക്കാർ ആക്രമിക്കുകയായിരുന്നുവെന്ന് ദിലീപിന്റെ മകൻ ബിശ്വജിത് ദാസ് പറഞ്ഞു. എന്നാൽ, സംഭവം വ്യക്തിവൈരാഗ്യത്തിന്റെ ഫലമാണെന്നും ഇതിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും ഖോവായ് ജില്ലാ പൊലീസ് സൂപ്രണ്ട് രതി രഞ്ജൻ ദേബ്‌നാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →