തൃശൂര്‍: കാര്‍ ഓടിക്കാനെന്നു പറഞ്ഞ് എറണാകുളത്തുനിന്നു ഡ്രൈവറെ വിളിച്ചുവരുത്തി ദേഹോപദ്രവമേല്‍പിച്ചു കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. ചാവക്കാട് അഞ്ചങ്ങാടി പുതിയങ്ങാടി ആലത്തേയില്‍ വീട്ടില്‍ മുബഷീര്‍ (30), ചാവക്കാട് അഞ്ചങ്ങാടി പുതിയങ്ങാടി ചിന്നക്കല്‍ വീട്ടില്‍ മുഹമ്മദ് റഷീദ് (36) എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് എസ്.ഐ: ബാലചന്ദ്രന്‍ പിടികൂടിയത്. കവര്‍ച്ച ചെയ്ത മൊെബെല്‍ ഫോണും ബാഗും കണ്ടെടുത്തു. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. ഇടുക്കി അടിമാലി സ്വദേശി കടവനാപ്പുഴ വീട്ടില്‍ അഭിജിത്തി(21)നെയാണ് വിളിച്ചുവരുത്തിയത്. ഗുരുവായൂരില്‍നിന്നു മോട്ടോര്‍ സൈക്കിളില്‍ കയറ്റി മന്ദലാംകുന്ന് ബീച്ചില്‍ കൊണ്ടുപോയി ദേഹോപദ്രവമേല്‍പ്പിച്ചു മൊെബെല്‍ ഫോണും പണവും ബാഗും കവരുകയായിരുന്നു.
കാര്‍ വാടകയ്ക്ക് വിളിച്ചു തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍
