ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023-ൽ 56 സ്വർണമുൾപ്പടെ 161 മെഡലുകളുമായി മഹാരാഷ്ട്ര

മധ്യപ്രദേസ് : ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023-ൽ വേദാന്ത് മാധവന് മെഡൽ നേട്ടം. അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പടെ ഏഴ് മെഡലുകളാണ് മധ്യപ്രദേശിൽ വെച്ചുനടന്ന ഗെയിംസിൽ വേദാന്ത് നേടിയത്. നടനും സംവിധായകനുമായ ആർ. മാധവന്റെ മകനും ദേശീയ നീന്തൽ താരവുമാണ് വേദാന്ത് .

നീന്തൽ മത്സരത്തിൽ 100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ വിഭാഗങ്ങളിൽ സ്വർണം നേടിയ വേദാന്ത് 400 മീറ്ററിലും 800 മീറ്ററിലും വെള്ളി മെഡൽ കരസ്ഥമാക്കി. മകന്റെ മെഡൽ നേട്ടത്തിന്റെ സന്തോഷം മാധവൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. മകന്റെയും സഹതാരങ്ങളുടെയും ചിത്രങ്ങൾ സഹിതമാണ് മാധവന്റെ പോസ്റ്റ്.

ഗെയിംസിൽ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കിയ മഹാരാഷ്ട്ര ടീമിനുള്ള അഭിനന്ദവും മാധവൻ അറിയിച്ചു. 56 സ്വർണമുൾപ്പടെ 161 മെഡലുകളുമായാണ് വേദാന്ത് ഉൾപ്പെടുന്ന മഹാരാഷ്ട്ര വിജയികളായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →