കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഭാര്യയുടെ പ്രസവത്തിനു കൂട്ടിരിക്കാനെത്തിയ ആദിവാസി യുവാവിനെതിരേ നടന്ന ആള്‍ക്കൂട്ട ആക്രമണവും അദ്ദേഹത്തിന്റെ മരണവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണം. അട്ടപ്പാടി മധുവിനെതിരേ നടന്നതിനു സമാനമായ രീതിയിലാണു വിശ്വനാഥനെതിരേയും ആള്‍ക്കൂട്ട ആക്രമണം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന രീതിയിലേക്കു നമ്മുടെ സമൂഹം എത്തിയതു ഞെട്ടിക്കുന്നതാണ്. ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. സംഭവത്തില്‍ പോലീസിന്റെ അനാസ്ഥ വ്യക്തമാണ്. വിശ്വനാഥനെ കാണതായ ദിവസം തന്നെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടത്താന്‍ കൂട്ടാക്കാതിരുന്ന പോലീസ് അവരെ അധിക്ഷേപിക്കുകയായിരുന്നു. പോലീസ് നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ദാരുണസംഭവം ഉണ്ടാകില്ലായിരുന്നു. മധുവിന്റെ കേസിലും പോലീസിന്റെ വീഴ്ച പ്രകടമായിരുന്നെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →