കാട്ടാന ആക്രമണം: ഡോ.അരുണ്‍ സക്കറിയ എത്തി

രാജകുമാരി: ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളിലെ കാട്ടാന ആക്രമണം തടയുന്നതിനു വനം വകുപ്പ് നിയോഗിച്ച ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ ജില്ലയിലെത്തി. നേരത്തെ ദൗത്യസംഘത്തിലെ മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ ശാന്തന്‍പാറയിലെത്തിയിരുന്നു. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും ശങ്കരപാണ്ഡ്യമെട്ട്, ആനയിറങ്കല്‍, 301 കോളനി, ചിന്നക്കനാല്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തി. ശങ്കരപാണ്ഡ്യമെട്ടില്‍ ഒറ്റയാന്‍ തകര്‍ത്ത വീടുകള്‍ സംഘം പരിശോധിച്ചു. കൂടുതല്‍ പ്രശ്‌നക്കാരനായ അരിക്കൊമ്പന്റെ സഞ്ചാരപഥം കണ്ടെത്താനുള്ള പരിശോധനകളാണ് നടത്തുന്നത്. അരിക്കൊമ്പനെ പിടികൂടുന്നതിനാണ് മുഖ്യപരിഗണന നല്‍കുന്നതെന്നു ഡോ.അരുണ്‍ സക്കറിയ പറഞ്ഞു. അടുത്ത ദിവസംതന്നെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു റിപ്പോര്‍ട്ട് നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →