ആലുവ: കൊറോണ പരിശോധനയിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും നെഗറ്റീവ് ഫലം. ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് ഇരുവരെയും കൊണ്ടുവരുന്നതിനിടയിൽ ആയിരുന്നു ആലുവ ആശുപത്രിയിലെത്തിച്ച് സ്രവ സാമ്പിൾ ശേഖരിച്ചത്. എൻ ഐ എ ആസ്ഥാനത്ത് ഒന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇരുവരെയും എൻ ഐ എ കോടതിയിൽ ഹാജരാക്കിയത്. എൻ ഐ എ കോടതി മൂന്നു ദിവസത്തേക്കാണ് ഇവരെ റിമാൻഡിൽ അന്വേഷണസംഘത്തിന് നൽകിയത്. റിമാൻഡ് വ്യവസ്ഥയിൽ കൊറോണ പരിശോധന നെഗറ്റീവ് ആണെങ്കിൽ ഇരുവരെയും കോടതിയിൽ ഹാജരാകണമെന്ന് പറഞ്ഞിരുന്നു. പത്തു ദിവസത്തെ കസ്റ്റഡി ആണ് അന്വേഷണസംഘം കോടതിയോട് ആവശ്യപ്പെട്ടത്. കൊറോണ പരിശോധന നടത്താത്തതുകൊണ്ടാണ് മൂന്നു ദിവസത്തെ കസ്റ്റഡി നൽകിയത്. പരിശോധനാഫലം നെഗറ്റീവ് ആയ സാഹചര്യത്തിൽ പത്ത് ദിവസത്തെ കസ്റ്റഡി അനുവദിക്കുവാൻ സാധ്യതയുണ്ട്.
കൊറോണ പരിശോധനയിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും നെഗറ്റീവ് ഫലം
