പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയിൽ റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. പാലക്കാട് കുഴൽമന്ദം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2023 ഫെബ്രുവരി 8 ന് രാവിലെ പതിനൊന്ന് മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുഴൽമന്ദം പോലീസ് അന്വേഷണം തുടങ്ങി