തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം: നിയന്ത്രണം നഷ്ടമായതിനെത്തുടര്‍ന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.

ടേക്ക്ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പൈലറ്റ്മാത്രമുണ്ടായിരുന്ന സെസ്‌ന 172ആര്‍ വിമാനമാണ് നിയന്ത്രണം വിട്ടത്. പൈലറ്റ് രക്ഷപ്പെട്ടു. രാവിലെ 11.35 നാണ് അപകടം. ഒരു മണിക്കൂറിനുള്ളില്‍ റണ്‍വേ പ്രവര്‍ത്തനക്ഷമമാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →