തിരുവനന്തപുരം: ലൈഫ് പദ്ധതിയെക്കുറിച്ച് സിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നത് രാഷ്ട്രിയ ആരോപണ പ്രത്യാരോപണങ്ങള്‍. പാര്‍ട്ടികള്‍ നിര്‍മിച്ചുനല്‍കിയ വീടുകളുടെ കണക്കെടുപ്പായി ചര്‍ച്ച മാറുകയും ചെയ്തു. മഹാപ്രളയത്തിന്റെ സമയത്ത് 1,000 വീടുകള്‍ വച്ചുനല്‍കുമെന്ന് കെ.പി.സി.സി. പ്രഖ്യാപിച്ചിട്ട് എന്തായെന്നു മന്ത്രി എം.ബി. രാജേഷ് ചോദിച്ചു. കെ.പി.സി.സിയുടെ കണക്ക് പ്രകാരം 540 വീടുകള്‍ പൂര്‍ത്തിയാക്കി, 460 എണ്ണം നടക്കുന്നു. എന്നാല്‍ ആകെ പൂര്‍ത്തിയായത് 46 എണ്ണം മാത്രമാണ്. അതേസമയം സി.പി.എം. 1273 വീടുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 750 എണ്ണത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്.-എം.ബി. രാജേഷ് പറഞ്ഞു.
കെ.പി.സി.സി. ആയിരത്തിലധികം വീടുകള്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഓരോ ജില്ലയിലും നിര്‍മിച്ച വീടുകളുടെ കണക്കും അവിടെ താമസിക്കുന്നവരുടെ വിലാസവും നല്‍കാം. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ച 2,000 വീടുകള്‍ എന്തായി.-വി.ഡി. സതീശന്‍ ചോദിച്ചു.
കോണ്‍ഗ്രസിന്റെ ആയിരം വീട് എവിടെന്നു മന്ത്രി; വിലാസം നല്‍കാമെന്നു പ്രതിപക്ഷ നേതാവ്
