കോഴിക്കോട് നഗരം കാണാന്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ സര്‍വീസ് ആരംഭിക്കുന്നു

കോഴിക്കോട് : നഗരം ചുറ്റിക്കാണാന്‍ കെ എസ് ആര്‍ ടി സി ഡബിള്‍ ഡെക്കര്‍ സിറ്റി റൈഡ് സര്‍വീസ് ആരംഭിക്കുന്നു. നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ബന്ധപ്പെടുത്തിയായിരിക്കും സര്‍വീസ്. പ്ലാനിറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി- വരക്കല്‍ ബീച്ച് എന്നിവിടങ്ങളിലാണ് സവാരി.200 രൂപയായിരിക്കും ബസ് ചാര്‍ജ്. ഉച്ച മുതല്‍ രാത്രി വരെയായിരിക്കും സര്‍വീസ് നടക്കുകയെന്നും കെ എസ് ആര്‍ ടി സി കോഴിക്കോട് ഡിപ്പോ അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →