ഉത്തർപ്രദേശ് മൂന്ന് ദിവസം പൂർണ്ണമായു അടച്ചിടും; കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്.

ഉത്തർ പ്രദേശ്: വീണ്ടും സമ്പൂർണ്ണ ലോക് ഡൗണിലേയ്ക്ക്. ഇതു സംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മൂന്ന് ദിവസത്തേയ്ക്കാണ് സംസ്ഥാനം പൂർണ്ണമായും അടച്ചിടുക. വെള്ളിയാഴ്ച രാവിലെ മുതൽ തിങ്കളാഴച രാവിലെ വരെയാണ് നിരോധനം .

സംസ്ഥാനത്ത് 31,156 പേർക്ക് കോവിഡ് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രോഗവ്യാപനതോത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

അവശ്യ സാധന സർവീസ് മാത്രമാണ് അനുവദിക്കുക. അതേസമയം സർക്കാർ, സ്വകാര്യ മേഖലയിലെ ഓഫീസുകൾ, മാളുകൾ, റെസ്റ്റോറന്റുകൾ എന്നിവ തുറക്കുവാന്‍ അനുവദിക്കില്ല. മെഡിക്കൽ മറ്റ് അടിയന്തര സേവനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. പൊതു ഗതാഗത സംവിധാനത്തിന് വിലക്കേർപ്പെടുത്തിയെങ്കിലും സംസ്ഥാനത്തേക്ക് വരുന്ന സ്പെഷ്യൽ ട്രെയിനുകൾക്ക് ഇത് ബാധകമല്ല. ട്രെയിൻ മാർഗ്ഗം മറ്റിടങ്ങളിൽ നിന്നും നാട്ടിലെത്തുന്നവരെ വീടുകളിലെത്തിക്കുവാൻ പ്രത്യേക ബസുകളോടിക്കും. എക്സ്പ്രസ് ഹൈവേ, ഹൈവേ, മറ്റു റോഡുകൾ, ഗ്രാമീണ മേഖലയിലെ ഫാക്ടറികൾ എന്നിവ സാധാരണ രീതിയിൽ പ്രവർത്തിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →