തിരുവനന്തപുരം: 2002ല്‍ വിദേശത്തുവച്ചാണ് സ്വപ്ന വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ബാര്‍ ബിസിനസ് ആരംഭിച്ചു. ഇതിനിടെ ഭര്‍ത്താവിന്റെ സുഹൃത്തായ സിനിമാനടനുമായി അടുത്തതോടെ ആരെയും അറിയിക്കാതെ നാട്ടിലെത്തി. നടനുമായുള്ള ബന്ധം മൂലമാണ് നാട്ടിലെത്തിയത്. ഇത് വിവാഹമോചനത്തിലേക്ക് നയിച്ചു. എന്നാല്‍, ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. നടന്റെ ബന്ധുക്കള്‍ ഇടപെട്ടതോടെ ആ ബന്ധം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് രണ്ടാംവിവാഹം കഴിഞ്ഞശേഷമാണ് കോണ്‍സുലേറ്റിലെ ജീവനക്കാരി ആയത്.
പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും പകിട്ടുകൊണ്ട് സ്വപ്ന കാട്ടിക്കൂട്ടിയതിനൊക്കെ കൂട്ടുനില്ക്കാന് പോലീസില്‍ ഉള്‍പ്പെടെ ഉന്നതര്‍ പലരും ഒപ്പമുണ്ടായിരുന്നു. സ്വപ്നയുടെ അടുത്ത ബന്ധുവിന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ മദ്യപിച്ച് സുബോധമില്ലാതെ ഉന്നത ഉദ്യോഗസ്ഥനുമായി സ്വപ്ന സ്വിമ്മിങ് പൂളില്‍ നീരാടിയത് മറ്റ് പോലീസുകാരും ഉന്നതരും ഉള്‍പ്പെടെയുള്ളവരുടെ മുന്നിലായിരുന്നു. ഇത് ഒരു പോലീസ് ഉദ്യോഗസ്ഥന് മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
വരനും ബന്ധുക്കളും കുടിച്ച് കൂത്താടുന്നത് കണ്ട് നവവധു ഞെട്ടിപ്പോയി. മദ്യപിക്കാത്ത വധുവിനെ സ്വപ്ന ബലംപ്രയോഗിച്ച് കൈകള്‍ കെട്ടി മദ്യം വായിലേക്ക് ഒഴിച്ചുനല്‍കി. ഇതോടെ വധു പോലീസില്‍ പരാതി നല്‍കുകയും ബന്ധം വേര്‍പെടുത്തുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇടപെട്ട് വധുവിന്റെ സ്വര്‍ണവും പണവും തിരികെ നല്‍കിയെന്നും പറയപ്പെടുന്നു.
സ്വപ്നയ്ക്കെതിരേ രംഗത്ത് എത്തിയിരിക്കുകയാണ് സ്വപ്നയുടെ കൂട്ടുപ്രതി സരിത്തിന്റെ ഭാര്യ. തന്റെ കുടുംബജീവിതം തകര്‍ത്തത് സ്വപ്നയാണെന്നാണ് സരിത്ത്കുമാറിന്റെ ഭാര്യ പറയുന്നത്. രണ്ടുവര്‍ഷമായി താന്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയാണ്. മകള്‍ ഉള്ളതുകൊണ്ടും അവളെ വളര്‍ത്താന്‍ വേണ്ടിയും മാത്രമാണ് താന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും സരിത്തിന്റെ ഭാര്യ പറഞ്ഞു.
തികച്ചും ആഡംബര ജീവിതം നയിച്ചുവന്ന സ്വപ്നയ്ക്ക് തിരുവനന്തപുരം നഗരത്തില്‍ കോടികള്‍ ചെലവുവരുന്ന ഗൃഹനിര്‍മാണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നക്ഷത്രഹോട്ടലുകളിലെ നൈറ്റ് പാര്‍ട്ടികളില്‍ സ്വപ്ന സ്ഥിരം സാന്നിധ്യമായി. സ്വപ്നയുടെ ഫ്ളാറ്റിലേക്ക് നമ്പറില്ലാത്ത സ്റ്റേറ്റ് കാറുകള്‍ സ്ഥിരമായി വരാറുണ്ടായിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പണവും പ്രശസ്തിയും ഗ്ലാമറും ചേര്‍ന്നപ്പോള്‍ ചെയ്തതെല്ലാം അബദ്ധങ്ങള്‍.

