ഇന്ത്യക്ക് ജയിക്കണം

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിലെ ക്രോസ് ഓവര്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും. ആദ്യ മത്സരത്തില്‍ മലേഷ്യ സ്‌പെയിനെയും പിന്നാലെ ഇന്ത്യ ന്യൂസിലന്‍ഡിനെയും നേരിടും. തിങ്കളാഴ്ച നടക്കുന്ന ക്രോസ് ഓവറുകളില്‍ അര്‍ജന്റീന ദക്ഷിണ കൊറിയയെയും ജര്‍മനി ഫ്രാന്‍സിനെയും നേരിടും. 24 മുതലാണു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. ഇന്ത്യ പൂള്‍ സിയിലെ അവസാനത്തെ മത്സരത്തില്‍ വെയ്ല്‍സിനെ 4-2 നു തോല്‍പ്പിച്ചെങ്കിലും രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

പൂളിലെ അവസാന മത്സരത്തില്‍ സ്‌പെയിനെ 4-0 ത്തിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി നേരിട്ട് ക്വാര്‍ട്ടറില്‍ കടന്നു. ഇംഗ്ലണ്ടിന്റെ മെച്ചപ്പെട്ട ഗോള്‍ ശരാശരി മറികടക്കാന്‍ ഇന്ത്യക്ക് ഏഴിലധികം ഗോളുകള്‍ക്കു ജയിക്കേണ്ടിയിരുന്നു. രണ്ട് ഗോള്‍ വഴങ്ങിയതും അവര്‍ക്കു തിരിച്ചടിയായി. ന്യൂസിലന്‍ഡിനെതിരേ നടക്കുന്ന ക്രോസ് ഓവര്‍ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു ക്വാര്‍ട്ടറില്‍ കളിക്കാം. ബെല്‍ജിയത്തെയാണു ക്വാര്‍ട്ടറില്‍ നേരിടുക.

പൂള്‍ സിയിലെ അവസാന മത്‌സരത്തില്‍ മലേഷ്യ 3-2 നു ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. ഒരു ജയവും രണ്ട് തോല്‍വിയുമാണു ന്യൂസിലന്‍ഡിന്റെ നേട്ടം. ഇന്നു ജയിക്കുന്നവര്‍ പൂള്‍ ബിയിലെ ജേതാ മിഡ് ഫീല്‍ഡര്‍ ഹാര്‍ദിക് സിങ് പരുക്കേറ്റു പുറത്തായത് ഇന്ത്യക്കു തിരിച്ചടിയാണ്. രാജ്കുമാര്‍ പാലാണ് പകരം താരം. വെയ്ല്‍സിനെതിരേ രാജ്കുമാര്‍ കളിച്ചില്ല. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ 44 മത്‌സരങ്ങള്‍ കളിച്ചു. ഇന്ത്യ 24 മത്സരങ്ങള്‍ ജയിച്ചു. 15 തോല്‍വി വഴങ്ങി. അഞ്ചു മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 2019 ല്‍ നടന്ന അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 2-1 നു തോല്‍പ്പിച്ചു. പൂള്‍ ബിയിലെ അവസാന മത്സരങ്ങളില്‍ ഗോള്‍ മഴയുമായി ജര്‍മനിയും ബെല്‍ജിയവും.

റൂര്‍ക്കലയിലെ ബിര്‍സാ മുണ്ടാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ ജര്‍മനി 7-2 നു ദക്ഷിണ കൊറിയയെയും ബെല്‍ജിയം 7-1 നു ജപ്പാനെയും തോല്‍പ്പിച്ചു. ഇരു ടീമുകളും ഏഴ് പോയിന്റ് വീതം നേടിയെങ്കിലും ഗോള്‍ശരാശരിയില്‍ മുന്നിലുള്ള ബെല്‍ജിയം ഒന്നാമനായി നേരിട്ടു ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ജര്‍മനിക്കും മൂന്നാം സ്ഥാനത്തുള്ള കൊറിയയ്ക്കും ക്വാര്‍ട്ടറില്‍ കടക്കാന്‍ ക്രോസ് ഓവര്‍ നേരിടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →