ന്യൂഡല്‍ഹി: ലക്ഷദ്വീപ് ലോക്‌സഭാ സീറ്റില്‍ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എം.പി. മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. വധശ്രമക്കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. തുടര്‍ന്നാണു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പുണ്ടാകാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്നാണു മുഹമ്മദ് ഫൈസലിന്റെ വാദം.
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണം: മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍
