കരിപ്പൂരില്‍ 48.45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: ദുബായില്‍നിന്നു കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 48.45 ലക്ഷം രൂപ വില മതിക്കുന്ന 869 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിയായ തെക്കേ ചേനങ്ങര ഷറഫുദീനില്‍ (24) നിന്നാണ് 935 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്‌സൂള്‍ രൂപത്തില്‍ കണ്ടെത്തിയത്. കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത 70000 രൂപക്കാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്ന് ഷറഫുദീന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →