ബാലയ്യയെ കണ്ട് ആവേശം മൂത്ത് സ്‌ക്രീനിന് തീയിട്ട് ആരാധകര്‍

തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രം വീര സിംഹ റെഡ്ഡി മികച്ച പ്രതികരണം നേടി മുന്നോട്ട് പോവുന്നു. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിൽ ആവേശം കൊണ്ട് ആരാധകര്‍ സ്‌ക്രീനിന് തീയിട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മിച്ചത്. ശ്രുതി ഹാസന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →