സ്വദേശി ദര്‍ശന്‍: തുക വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍

ശബരിമല: സ്വദേശി ദര്‍ശന്‍ തീര്‍ഥാടക പദ്ധതി പ്രകാരം അനുവദിച്ച തുക വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍. 2017 മാര്‍ച്ചില്‍ അനുവദിച്ച 100 കോടി രൂപ 54 കോടിയായി വെട്ടിച്ചുരുക്കിയതായി അറിയിച്ച് കത്ത് ലഭിച്ചു. നേരത്തേ തയാറാക്കി നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ ഇതു പ്രതികൂലമായി ബാധിക്കും. നിലവിലുള്ള പദ്ധതികള്‍ ഡിസംബര്‍ 31 നു മുന്‍പ് പൂര്‍ത്തീകരിക്കണമെന്നായിരുന്നു കേന്ദ്ര ടൂറിസം വകുപ്പിന്റെ ഉത്തരവ്. തുക വെട്ടിക്കുറച്ചതിനു വ്യക്തമായ കാരണങ്ങള്‍ പറയുന്നില്ല.

തീര്‍ഥാടന കാലമായ നവംബര്‍ മുതല്‍ ജനുവരി വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ശബരിമലയ്ക്ക് അനുയോജ്യവും ഭക്തരുടെ ആവശ്യമറിഞ്ഞുമുള്ള പദ്ധതികളല്ല രൂപപ്പെടുത്തിയതെന്ന് ആക്ഷേപമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട പ്രസാദം കോംപ്ലക്‌സിന്റെ നിര്‍മാണം തുടങ്ങാനായില്ല. വാസ്തുശാസ്ത്ര പ്രകാരം ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ ഭാഗത്താണ് ഇതു വരേണ്ടത്. ഇതിന് നിലവിലുളള കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും.

അതിനു കാലതാമസം എടുക്കും. നിലവില്‍ ശ്രീകോവിലിനു സമീപം എക്‌സിക്യൂട്ടീവ് ഓഫീസിനും മേല്‍ശാന്തിമുറിക്കും താഴെയായാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള െവെദ്യുതി കടന്നുപോകുകയും ഉയര്‍ന്ന താപത്തില്‍ പ്രവര്‍ത്തിക്കുകും ചെയ്യുന്ന പ്ലാന്റില്‍നിന്ന് അഗ്‌നിബാധയോ മറ്റോ ഉണ്ടായാല്‍ അത് ക്ഷേത്രസമുച്ചയത്തെ ബാധിക്കും. അതിനാല്‍ പ്ലാന്റ് ഇവിടെനിന്നു മാറ്റണമെന്ന് അഗ്‌നിശമനസേന വര്‍ഷങ്ങളായി ആവശ്യപ്പെടുന്നു. പ്ലാന്റില്‍ നിന്നുയരുന്ന ചൂടുമൂലം മേല്‍ശാന്തിമുറിയിലും എക്‌സിക്യൂട്ടീവ് ഓഫീസിലും നില്‍ക്കാന്‍ പോലും ബുദ്ധിമുട്ടാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →