മദ്യലഹരിയിൽ വാഹനമോടിച്ച പൊലീസുകാരൻ അപകടമുണ്ടാക്കിയതായി പരാതി

കൽപ്പറ്റ: ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയതായി പരാതി. പനമരം സ്റ്റേഷനിലെ വിനു എന്ന സിവിൽ പൊലീസ് ഓഫീസർക്കെതിരെയാണ് കമ്പളക്കാട് പുലർവീട്ടിൽ സിയാദ് (38) എന്ന യുവാവ് കമ്പളക്കാട് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. 2023 ജനുവരി 5 വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ കമ്പളക്കാട് കൊഴിഞ്ഞങ്ങാട് റോഡിലായിരുന്നു സംഭവം.

തന്റെ ഇരുചക്രവാഹനത്തിൽ കമ്പളക്കാട് ടൗണിലേക്ക് വരികയായിരുന്ന സിയാദിനെ എതിരെ വന്ന വിനുവിന്റെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നതറിഞ്ഞിട്ടും ഇയാൾ വാഹനം നിർത്താതെ പോകുകയായിരുന്നു. പുറകെ വന്ന മറ്റു വാഹന യാത്രികരാണ് കാലിന് ഗുരുതരമായി പരിക്കേറ്റ സിയാദിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരാതിയെ തുടർന്ന് കമ്പളക്കാട് പൊലീസ് ആശുപത്രിയിലെത്തി സിയാദിന്റെ മൊഴി രേഖപ്പെടുത്തി. നാട്ടുകാർ പ്രതിഷേധിച്ചതോടെ കൽപ്പറ്റ പൊലീസിന്റെ നേതൃത്വത്തിൽ വിനുവിനെ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി.

അതിനിടെ ആശുപത്രിക്ക് പുറത്ത് വെച്ച് വിനു നാട്ടുകാരോട് മോശമായി പെരുമാറുകയും ഫോട്ടോ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയുണ്ട്. മദ്യപിച്ച് വാഹനമോടിക്കുകയും അപകടമുണ്ടാക്കിയിട്ടും വാഹനം നിർത്താതെ പോകുകയും ചെയ്ത വിനുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേ സമയം പരിശോധന ഫലം തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കമ്പളക്കാട് പോലീസ് അറിയിച്ചു. മാത്രമല്ല സിയാദ് ആശുപത്രിയിലായതിനാൽ ബന്ധുവിന്റെ മൊഴിയാണ്രേ ഖപ്പെടുത്തിയിട്ടുള്ള തെന്നും ഈ മൊഴിയിൽ പോലീസുകാരൻ മദ്യപിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →