ക്ഷീരകര്‍ഷര്‍ക്ക് പലിശയിളവിന് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയറി ഫാമുകള്‍, ഫാം ഓട്ടോമേഷന്‍, ഫാം യന്ത്രവത്ക്കരണം, കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റ്, ടി.എം.ആര്‍ യൂണിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 2022 ജൂലൈ 25 ന് ശേഷം നാഷണലൈസ്ഡ് ബാങ്ക്/കേരള ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും അഞ്ച് വര്‍ഷത്തെ കാലയളവില്‍ വായ്പയെടുത്ത ക്ഷീരകര്‍ഷകര്‍ക്ക് പലിശയിളവ് ലഭിക്കുന്നതിനായി അപേക്ഷിക്കാം. ഓരോ വര്‍ഷത്തെയും പലിശ പൂര്‍ണമായും വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പലിശയിളവ് ലഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പ എടുക്കുന്നതിലേക്ക് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ബാങ്ക് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വായ്പയിലേക്ക് മുതലും പലിശയും അടച്ചതിന്റെ സ്റ്റേറ്റ്‌മെന്റ് എന്നിവ ഫെബ്രുവരി അവസാനം നല്‍കണം. ഗുണഭോക്താകള്‍ക്ക് അഞ്ച് വര്‍ഷം തുടര്‍ച്ചയായി പലിശ ഇളവ് നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അപേക്ഷയും അനുബദ്ധ രേഖകളും ജനുവരി ഒന്‍പതിനകം അടുത്തുള്ള ബ്ലോക്ക് ക്ഷീര വികസന ഓഫീസില്‍ നല്‍കണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →