തിരുവനന്തപുരം : സര്‍വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിയമനം നല്കുന്ന രീതിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. 2023 ജനുവരി 10 ന് ഉച്ചക്കാണ് യോഗം. ഓണ്‍ലൈനായിട്ടാണ് യോഗം നടത്തുക
സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു വര്‍ഷത്തിനുളളില്‍ ജോലി സ്വീകരിക്കാന്‍ കഴിുമെങ്കില് മാത്രം നിയമനം നല്‍കാനാണ് സര്ക്കസര്ക്കാരിന്റെ തീരുമാനം. അതിനുളളില്‍ ജോലി സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് പത്തുലക്ഷം രൂപ നല്കി ആ പോസ്റ്റ ്പിഎസ്.സിക്ക് വിടാനാണ ്ആലോചന..സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ ഹൈക്കോടതി ഉത്തരവാണെന്നാണ് സൂചന. ഓരോ വകുപ്പിലും നിലവിലുളള ഒഴിവിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം നല്‍കാവൂ എന്നാണ് കോടതിയുടെ ഉത്തരവ്. അതേസമയം സര്‍ക്കാര്‍ തീരുമാനത്തെ സര്‍വീസ് സംഘടനകള്‍ എതിര്‍ക്കാന്‍ സാദ്ധ്യതയുണ്ട്.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക എല്ലാ നാലാം ശനിയാഴ്ചയും അവധി നല്കുന്നതിനെക്കുറിും സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും

