ഹീരാബെന്‍ മോദിയുടെ മൃതദേഹം സംസ്‌കരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദിയുടെ മൃതദേഹം സംസ്‌കരിച്ചു.ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു സംസ്‌കാരം.പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.അഹമ്മദാബാദിലെ യു എന്‍ മേത്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു ഹീരാബെന്‍ മോദിയുടെ അന്ത്യം.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഹീരാബെന്‍ മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വെള്ളിയാഴ്ച രാവിലെ 6:20 ന്പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് മാതാവിന്റെ മരണവിവരം അറിയിച്ചത്. മഹത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് മോദി പറഞ്ഞു.ഒരു സന്യാസിയുടെ യാത്രയും നിസ്വാര്‍ത്ഥ കര്‍മ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉള്‍പ്പെടുന്ന ആ ത്രിത്വം അമ്മയില്‍ തനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി എഴുതി.മരണവിവരം അറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലെത്തുകയായിരുന്നു. അമ്മയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഗാന്ധിനഗറിലെ റെയ്സന്‍ ഗ്രാമത്തിലുള്ള ഭായ് പങ്കജ് മോദിയുടെ വീട്ടിലെത്തിയ അദ്ദേഹം, അമ്മയുടെ മൃതദേഹം തോളിലേറ്റി വിലാപയാത്രയില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →