കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽക്കാൻ കാരണം എറണാകുളത്തെ പാർട്ടി നേതാക്കൾക്ക് പിഴവുപറ്റിയത് കൊണ്ടെന്ന് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ഈ റിപ്പോർട്ട് 29/12/22 വ്യാഴാഴ്ച സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും പരിഗണിക്കും. മണ്ഡലത്തിൽ ആദ്യം സ്ഥാനാർത്ഥിയായി പരിഗണിച്ച അഡ്വ അരുൺകുമാറിന്റെ പേരിൽ ചുവരെഴുത്ത് നടത്തിയത്. അണികളിലടക്കം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് റിപ്പോർട്ടിലുണ്ട്. മുതിർന്ന നേതാക്കളായ എ കെ ബാലനും, ടി പി രാമകൃഷ്ണനും ഉൾപ്പെട്ട സമിതിയാണ് തോൽവി പരിശോധിച്ചത്. ജില്ലയിൽ നിന്നുളള സംസ്ഥാന നേതാക്കൾക്കടക്കം വീഴ്ച പറ്റിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി: ജില്ലയിൽ നിന്നുള്ള നേതാക്കൾക്ക് പിഴവ് പറ്റിയെന്ന് സിപിഎം അന്വേഷണ കമ്മീഷൻ
