റോഡിലേക്ക് താഴ്ന്നുകിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി അപകടം : ദമ്പതികൾക്ക് പരിക്ക്

കൊച്ചി: റോഡിലേക്ക് താഴ്ന്നുകിടന്ന കേബിൾ, ബൈക്ക് യാത്രികന്റെ കഴുത്തിൽ കുരുങ്ങി അപകടം. കൊച്ചി ലായം റോഡിലാണ് സംഭവം. ബൈക്ക് യാത്രികനായ സാബുവിന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. കേബിൾ കുരുങ്ങിയതിനെ തുടർന്ന് സാബു റോഡിലേക്ക് വീണു.ഇദ്ദേഹത്തിന് കഴുത്തിൽ പരിക്കേറ്റിട്ടുമുണ്ട്. . പിന്നിലിരുന്ന ഭാര്യ സിന്ധുവും നടുറോഡിലേക്ക് മറിഞ്ഞ് വീണു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.

എറണാകുളം സൗത്ത് മഹാകവി ജി. റോഡിലെ വീട്ടിലേക്ക് സാബുവും ഭാര്യയും ബൈക്കിൽ വരുകയായിരുന്നു ഇവർ. ലായം റോഡിന്റെ നടുവിലായി താഴ്ന്നു കിടക്കുകയായിരുന്നു കേബിൾ. ബൈക്കിലെത്തിയ സാബുവിന്റെ കഴുത്തിൽ ഈ കേബിൾ ചുറ്റുകയും വീഴുകയുമായിരുന്നു. ഇതോടെ പുറകിലുണ്ടായിരുന്ന ഭാര്യ റോഡിന്റെ നടുവിലേക്ക് തലയിടിച്ച് വീഴുകയും ചെയ്തു. സാബുവിന്റെ കഴുത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിലും ചെറിയ മുറിവുകൾ പറ്റിയിട്ടുണ്ട്.

‘വെള്ളം കുടിക്കുന്നതിനൊക്കെ ഇപ്പോഴും പ്രയാസമുണ്ട്. കാലിനുമൊക്കെ മുറിവേറ്റിട്ടുമുണ്ട്. രണ്ടുപേർക്കും ഹെൽമറ്റ് ഉണ്ടായിരുന്നതിനാലും ബൈക്കിന് വേഗത കുറവായതിനാലാണ് വലിയ അപകടം ഒഴിവായത്. ഇത് നിസാരമായി കാണേണ്ടതല്ലെന്നും മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു’ -സാബു പ്രതികരിച്ചു.

‘അപകടം സംഭവിച്ച് റോഡിലേക്ക് വീഴുമ്പോൾ തലയിടിക്കുന്നതിന്റെ ശബ്ദം കേട്ടിരുന്നു. ഹെൽമറ്റ് ഉണ്ടായിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഇനി ഈ അവസ്ഥ ആർക്കും ഉണ്ടാകരുത്’- സിന്ധു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോർപറേഷൻ സെക്രട്ടറിക്കും പോലീസിനും പരാതി കൊടുത്തിട്ടുണ്ടെന്നും സാബു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →