കോഴിക്കോട്: വടകരയിലെ വ്യാപാരി രാജന്റെ ദുരൂഹമരണം കൊലപാതകമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശരീരത്തിലെ മുറിവുകൾ കൊലപാതക ശ്രമത്തിനിടെ ഉണ്ടായതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്വന്തം പലചരക്ക് കടയ്ക്കുള്ളിലാണ് വടകര സ്വദേശി രാജന്റെ (62) മൃതദേഹം കണ്ടെത്തിയത്. രാജൻ ദേഹത്ത് അണിഞ്ഞിരുന്ന മൂന്നരപവൻറെ സ്വർണാഭരണങ്ങൾ കാണാതായിട്ടുണ്ട്. സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെടുത്തു. വടകര പൊലിസാണ് കേസ് അന്വേഷിക്കുന്നത്.

