വഴിയോരക്കച്ചവടം പ്രതിനിധി തെരഞ്ഞെടുപ്പ് ജനുവരി 11 ന്

പത്തനംതിട്ട നഗരസഭ നഗരകച്ചവട സമിതിയിലേക്ക് വഴിയോരക്കച്ചവടക്കാരുടെ പ്രതിനിധികള്‍ക്കായുള്ള തെരഞ്ഞെടുപ്പ് ജനുവരി 11ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ വച്ച് നടക്കും. നഗരസഭ നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ വഴിയോരക്കച്ചവടക്കാരില്‍ നിന്നും നഗരസഭ അംഗീകരിച്ച ലിസ്റ്റിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 166 കച്ചവടക്കാരില്‍ നിന്നാണ് ഒന്‍പത് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ സ്ത്രീകളും ആയിരിക്കും.

പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രാതിനിധ്യം ലഭിക്കും. നാമനിര്‍ദ്ദേശ പത്രികകളുടെ വിതരണവും സമര്‍പ്പണവും ഡിസംബര്‍ 29 മുതല്‍ ജനുവരി നാല് വരെ നടക്കും. ജനുവരി അഞ്ചിന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധനയും ജനുവരി ആറിന് വൈകിട്ട് അഞ്ച് മണി വരെ പത്രികകള്‍ പിന്‍വലിക്കാവുന്നതാണെന്ന് പത്തനംതിട്ട നഗരകച്ചവട സമിതി തെരെഞ്ഞെടുപ്പ് വരണാധികാരി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →