കരോൾ ഗാനങ്ങൾ ആലപിച്ചും മധുരം വിളമ്പിയും തിരുപ്പിറവി ആഘോഷങ്ങളിൽ പങ്കാളികളായി കളക്ടറേറ്റ് ജീവനക്കാർ. കളക്ടറേറ്റ് സ്റ്റാഫ് വെൽഫയർ ആൻഡ് റിക്രിയേഷൻ ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടി ജില്ലാ കളക്ടറുടെ ചുമതല കൂടിയുള്ള എ. ഡി. എം അനിൽ ജോസ് ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കൊപ്പം കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ക്രിസ്മസ് അലങ്കാരങ്ങൾ, കരോൾ തുടങ്ങി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ട ആഘോഷ പരിപാടികളാണ് സിവിൽ സ്റ്റേഷനിൽ നടന്നന്ത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, ഹുസൂർ ശിരസ്തദാർ എസ്.രാജശേഖരൻ, ഫിനാൻസ് ഓഫീസർ പ്രദീപ് കുമാർ, ലോ ഓഫീസർ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. റിക്രിയേഷൻ ക്ലബ്ബ് ഭാരവാഹികൾ, കലക്ട്രേറ്റ് ജീവനക്കാർ തുടങ്ങിയവർ പരിപാടികളിൽ പങ്കാളികളായി.
ക്രിസ്മസിനെ ആഘോഷപൂർവ്വം വരവേറ്റ് കളക്ടറേറ്റ് ജീവനക്കാർ
