ഇടുക്കി: തൊടുപുഴയിൽ മുന്നറയിപ്പ് ബോർഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റ സംഭവത്തിൽ കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിന്റെ നിർമ്മാണ പ്രവർത്തിക്ക് കരാർ എടുത്ത നസീർ പി മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പ് ബോർഡ് ഇല്ലാതെ കയർ റോഡിന് കുറുകെ ഇട്ടതിനും അശ്രദ്ധമായി അപകടമുണ്ടാകുന്ന തരത്തിൽ പൊതുമരാമത്ത് പണികൾ നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.
സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ബോർഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയെന്ന് കണ്ടതിനെ തുടർന്നാണ് കേസെടുത്തത്. നിർമ്മാണ ചുമതലയുള്ള അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയിൽ കരാറുകാരനെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തു. കരാറുകാരന് വിഴ്ച്ച പറ്റിയിട്ടുണ്ടെന്ന് പ്രഥാമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. നാളെ നേരിട്ട് ഹാജരാകണമെന്നാണ് കരാറുകാരന് നൽകിയിരിക്കുന്ന നിർദ്ദേശം. കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിൻറെ നിർമ്മാണ പ്രവർത്തിക്ക് കരാർ എടുത്ത നസീർ പി മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്.
കാരിക്കോട് തെക്കുംഭാഗം റോഡിൽ ടൈൽ പാകുന്നതിൻറെ ഭാഗമായി കുരിശുപള്ളിക്ക് സമീപമാണ് റോഡിന് കുറുകെ കരാറുകാരൻ കയർ കെട്ടിയത്. വഴി തടസപെടുത്തുമ്പോൾ വെക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ അവിടെ ഉണ്ടായിരുന്നില്ല. പണി നോക്കി നടത്തേണ്ട പൊതുമാരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തില്ലായിരുന്നു. ചെറിയ കയറായതിനാൽ സ്കൂട്ടറിൽ യാത്രചെയ്ത് ജോണി അതിൽ കുരുങ്ങി. ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടികൂടി ആശുപത്രിയിലെത്തിച്ചു. ജോണിക്ക് പരിക്ക് പറ്റിയെന്നറയിച്ചിട്ടം പൊതുമരാമത്ത് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡുപണിയുടെ മേൽനോട്ടത്തിന് ഇവരെത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

