ചെന്നൈ: കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി തമിഴ് ചലച്ചിത്ര സംവിധായകന്‍ ആനന്ദ്.
10 വര്‍ഷത്തിലേറെയായി തമിഴ് ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ആനന്ദ്. അടുത്ത വര്‍ഷം വരെ രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് ചലച്ചിത്രമേഖലയിലേക്ക് മടങ്ങാമെന്ന പ്രതീക്ഷ താന്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ച് അടുത്ത സുഹൃത്തില്‍ നിന്ന് കെട്ടിടം വാടകയ്ക്ക് എടുക്കുകയും ചെന്നൈയിലെ മൗലിവാക്കത്തില്‍ പലചരക്ക് കട ആരംഭിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണില്‍ ഞാന്‍ വീട്ടിലിരുന്നു. പലചരക്ക് പോലുള്ള അവശ്യ വസ്തുക്കള്‍ നല്‍കുന്ന കട മാത്രമേ തമിഴ്നാട്ടില്‍ തുറക്കാന്‍ അനുവദിച്ചിട്ടുള്ളൂ. അതാണ് പലചരക്ക് വ്യവസായം ആവാമെന്ന തീരുമാനത്തിലെത്തിച്ചത്. എണ്ണ, പയര്‍വര്‍ഗ്ഗങ്ങള്‍, അരി എന്നിവയുള്‍പ്പെടെ എല്ലാ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നുണ്ട്. ഞാന്‍ സന്തുഷ്ടനാണ്-ആനന്ദ് പറഞ്ഞു.
മാളുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവ തുറന്നതിനുശേഷം മാത്രമേ സിനിമാ തിയേറ്ററുകള്‍ തുറക്കുകയുള്ളൂ. അതിനുശേഷം ഞങ്ങള്‍ക്ക് ഒരു കരിയര്‍ ഉണ്ടാവു. അതുവരെ ഞാന്‍ എന്റെ പലചരക്ക് കടയില്‍ ഇരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബജറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തനായ ആനന്ദിന്റെ ചിത്രങ്ങളാണ് ഒറു മഴയ്് നാങ്കു സരാല്‍, മൗന മഴയ് എന്നിവ.

