ന്യൂഡല്‍ഹി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചശേഷം സ്‌കൂളിന്റെ ഒന്നാം നിലയില്‍നിന്നു താഴേക്ക് വലിച്ചെറിഞ്ഞ അധ്യാപിക അറസ്റ്റില്‍. ഡല്‍ഹി നഗര്‍ നിഗം ബാലികാ വിദ്യാലയയില്‍ 16/12/2022 രാവിലെയാണ് സംഭവം.വന്ദന എന്ന വിദ്യാര്‍ഥിനിയോട് ഗീത ദേശ്‌വാള്‍ എന്ന അധ്യാപികയാണ് കൊടുംക്രൂരത കാണിച്ചത്. കുട്ടിയെ എറിയുന്നതിനു മുമ്പായി ഗീത കത്രിക ഉപയോഗിച്ച് കുട്ടിയെ ആക്രമിച്ചിരുന്നു. റിയ എന്ന അധ്യാപിക കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചിരുന്നു.പക്ഷേ പ്രകോപിതയായ അധ്യാപിക കുട്ടിയെ വലിച്ചെറിയുകയായിരുന്നു. കുട്ടി താഴെ വീഴുന്നത് കണ്ട് ഓടിവന്നവര്‍ വിവരം പോലീസില്‍ അറിയിച്ചു. സാരമായി പരുക്കേറ്റ കുട്ടിയെ ബാറ ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ സി.ടി. സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ വിധേയയാക്കി. കുട്ടിയുടെ നില ഗുരുതരമല്ലെന്നും പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ ഗീത ദേശ്‌വാളിനെ സസ്‌പെന്‍ഡ് ചെയ്തതായും സംഭവത്തെക്കുറിച്ചു അന്വേഷണമാരംഭിച്ചതായും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. അധ്യാപികയ്‌ക്കെതിരേ കൊലപാതക ശ്രമത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്നു പോലീസ് വ്യക്തമാക്കി
വിദ്യാര്‍ഥിയെ ഒന്നാം നിലയില്‍നിന്ന് എടുത്തെറിഞ്ഞ അധ്യാപിക അറസ്റ്റില്‍
