ജയ്പുര്‍: ചൈനയെ സൂക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി രാഹുല്‍ ഗാന്ധി. ചൈന യുദ്ധത്തിനാണ് തയാറെടുക്കുന്നത്, നുഴഞ്ഞുകയറ്റത്തിനല്ല. ലഡാക്കിലും അരുണാചലിലും അവര്‍ ആക്രമണത്തിന് തയാറെടുക്കുകയാണ്. ഇക്കാര്യം നമ്മുടെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല- രാഹുല്‍ പറഞ്ഞു.ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെണ് പറഞ്ഞ അദ്ദേഹം, തന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ എന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുത്. കോണ്‍ഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്താന്‍ ബിജെപിക്കൊപ്പം മാധ്യമങ്ങളും ശ്രമിച്ചു. തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും പറഞ്ഞു. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നൂറാംദിനമായിരുന്നു ഡിസംബർ 16 ന്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന്തുടങ്ങിയ യാത്ര ഏകദേശം 2,600 കിലോമീറ്റര്‍ യാത്ര പിന്നിട്ടുകഴിഞ്ഞു. രാജസ്ഥാനിലെ യാത്രയ്ക്കു ശേഷം യാത്ര ഹരിയാനയിലേക്ക് കടക്കും.
ചൈന യുദ്ധത്തിനാണ് തയാറെടുക്കുന്നത്: രാഹുല്‍
