ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ കനത്ത പോരാട്ടം

ധര്‍മ്മശാല:ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ കനത്ത പോരാട്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 സീറ്റില്‍ കോണ്‍ഗ്രസും 32 സീറ്റില്‍ ബി ജെ പിയും ലീഡ് ചെയ്യുകയാണ്.വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ബി ജെ പിയായിരുന്നു മുന്നില്‍ നിന്നിരുന്നത്. പിന്നീട് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 68 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം ആഗസ്റ്റില്‍ ഹിമാചലിലെ കോണ്‍ഗ്രസ് എം എല്‍ എമാരായ പവന്‍ കുമാര്‍ കാജലും ലഖ്വിന്ദര്‍ സിങ് റാണ എന്നിവര്‍ ബി ജെ പിയിലേക്ക് ചേക്കേറിയിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ തലവനായിരുന്നു കാജല്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമിരിക്കെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →