ബില്ലിന് ഗവര്‍ണറുടെ അനുമതിയായില്ല: മദ്യവിലവര്‍ധന അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: വില്‍പ്പന നികുതി നിയമഭേദഗതി ബില്ലിന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി ലഭിക്കാത്തതിനാല്‍ വിദേശമദ്യവില വര്‍ധിപ്പിക്കാനുള്ള നീക്കം അനിശ്ചിതത്വത്തിലായി. മദ്യവില ഉയര്‍ത്താനായി വില്‍പ്പനനികുതി 4% വര്‍ധിപ്പിക്കാനായിരുന്നു മന്ത്രിസഭാതീരുമാനം. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ ഈ നിയമസഭാസമ്മേളനത്തില്‍ത്തന്നെ ഭേദഗതി ബില്‍ അവതരിപ്പിക്കും. അല്ലാത്തപക്ഷം മദ്യവിലവര്‍ധന തത്കാലം നടപ്പാവില്ല.

അതേസമയം, 15 വരെ നിശ്ചയിച്ചിരുന്ന നിയമസഭാസമ്മേളനം 13-ന് തത്കാലം അവസാനിപ്പിക്കാന്‍ കക്ഷിനേതാക്കളുടെ കാര്യോപദേശകസമിതി യോഗത്തില്‍ ധാരണയായി. ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കി, ഈ സമ്മേളനത്തിന്റെ തുടര്‍ച്ച ജനുവരിയില്‍ നടത്താനും ബജറ്റ് അവതരിപ്പിക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തില്‍ 13-നുശേഷം ചേരുന്ന മ്രന്തിസഭായോഗം തീരുമാനമെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →