കൊച്ചി: ഗോമാതാ ഉലര്‍ത്ത് എന്ന പേരില്‍ ബീഫ് പാചകം നടത്തി മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്‌റ്റേ ചെയ്യാതിരുന്ന ഹൈക്കോടതി വിധിക്കെതിരേ രഹ്‌ന ഫാത്തിമ കേസ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ചുള്ള കേസ് റദ്ദാക്കണമെന്നും ഹൈക്കോടതി പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇതിനെ ശക്തമായി എതിര്‍ക്കാനാണു പോലീസിന്റെ തീരുമാനം. ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കിയാല്‍ മതസ്പര്‍ധയുണ്ടാക്കുന്ന നടപടികള്‍ക്കു പ്രതിയുടെ ഭാഗത്തുനിന്ന് ഇനിയും സാധ്യതയുണ്ടെന്നാണു പോലീസിന്റെ വാദം.
യൂട്യൂബ് ചാനലിലൂടെ ഗോമാതാ ഉലര്‍ത്ത് എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിനാണു രഹന ഫാത്തിമക്കെതിരേ കേസെടുത്തത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി പാചക പരിപാടി അവതരിപ്പിച്ചെന്നു കാണിച്ച് എറണാകുളം സ്വദേശിയായ അഡ്വ. രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. അയ്യപ്പ വിഗ്രഹത്തില്‍ ചുവപ്പ് റിബണ്‍ കെട്ടിയ ചിത്രം രഹ്‌ന പോസ്റ്റ് ചെയ്തതും വിവാദമായി.

