തിരുവനന്തപുരം: 2022ലെ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മിഷന് ആക്ട് ഭേദഗതി ചെയ്യാനുള്ള കരട് ബില്ലിനു മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കേരള സഹകരണസംഘം നിയമം-1969 സമഗ്രമായി പരിഷ്കരിച്ചു ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു. നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും.
1963 ലെ കെ.ജി.എസ്.ടി. നിയമത്തിലെ 10-ാം വകുപ്പ് പ്രകാരം ഡിസ്റ്റിലറികള്‍ക്ക് ഈടാക്കുന്ന ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കുന്നതിനു വിജ്ഞാപനം പുറപ്പെടുവിക്കാനും കെ.ജി.എസ്.ടി. നിരക്ക് നാലു ശതമാനം വര്‍ധിപ്പിക്കാനുള്ള നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

