ബ്ലേഡ് പലിശക്ക് പണം വായ്പ: ഒരാള്‍ അറസ്റ്റില്‍

മാനന്തവാടി: കൊള്ളപ്പലിശയ്ക്കു പണംനല്‍കിവന്നയാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി മൈത്രിനഗര്‍ ഗീതാ നിവാസില്‍ എം.ബി. പ്രതീഷിനെ (47) ആണ് ഇന്‍സ്പെക്ടര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ചൂട്ടക്കടവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതീഷ് പണം നല്‍കി പലിശ ഈടാക്കിയതെന്ന് പോലീസ് പറഞ്ഞു. 28/11/2022 തിങ്കളാഴ്ച രാവിലെ ഏഴോടെ പ്രതീഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. ആറ് ചെക്ക്‌ലീഫും മൂന്ന് ആര്‍.സി. ബുക്കുകളും ഒരു സ്റ്റാമ്പ് പേപ്പറും 3,80,900 രൂപയും വീട്ടില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെയും മാനന്തവാടി ഡിവൈ.എസ്.പി: എ.പി. ചന്ദ്രന്റെയും നിര്‍ദേശത്തെത്തുടര്‍ന്നാണ് പോലീസ് കേസന്വേഷിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →