കോട്ടയം നഗരത്തിൽ വച്ച് കോളേജ് വിദ്യാർത്ഥിനിയേയും സുഹൃത്തിനേയും ആക്രമിച്ചു

കോട്ടയം: കോട്ടയം നഗരത്തിൽ കോളേജ് വിദ്യാർഥിനിക്ക് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. 28/11/22 തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കോളേജ് വിദ്യാർത്ഥിനിയെ കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു അക്രമം. മൂന്ന് യുവാക്കളാണ് കോളേജ് വിദ്യാർത്ഥിനിയേയും സുഹൃത്തിനേയും കോട്ടയം സെൻട്രൽ ജംഗ്ഷന് സമീപം വച്ച് ആക്രമിച്ചത്. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്ന് യുവാക്കളേയും 28/11/22 ചൊവ്വാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →