എം.ഡി.എം.എ: നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ 3പേര്‍ അറസ്റ്റില്‍

ഹരിപ്പാട്: കുമാരപുരം മംഗല്യ റിസോര്‍ട്ടില്‍ നിന്നും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍.നൈജീരിയന്‍ സ്വദേശിയായ ജോണ്‍ കിച്ചാലി ഒഫട്ടോ, തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ വടിവേല്‍ (43), മഹേഷ്‌കുമാര്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നവംബര്‍ എട്ടിനായിരുന്നു സംഭവം. റിസോര്‍ട്ടില്‍ നിന്നും 52.41 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. സജിന്‍ ഏബ്രഹാം, പ്രണവ്, ശ്രാവണ്‍, രഘുരാമന്‍, അര്‍ജുന്‍, അക്ഷയ്കുട്ടന്‍, സച്ചിന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട്യാ സിന്‍ ബേക്കര്‍, ഭരത് ജയന്‍, ജിനാദ് എന്നിവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ സജിന്‍ ഏബ്രഹാമിന്റെ വാട്‌സ്ആപ് ചാറ്റും ഗൂഗിള്‍ പേ അക്കൗണ്ട് ഇടപാടുകളും പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ പണം തമിഴ്‌നാട്ടില്‍ മയക്കുമരുന്നിന്റെ മൊത്ത കച്ചവടം നടത്തുന്ന െനെജീരിയന്‍ സ്വദേശി ജോണ്‍ കിലാച്ചിയ്ക്കും സംഘത്തിനും അയച്ചുകൊടുക്കുന്നത് കണ്ടെത്തിയത്.

വടിവേലിന്റെ അക്കൗണ്ടിലേക്ക് രണ്ടു ലക്ഷം രൂപ വാങ്ങിയശേഷം ബംഗളുരുവിലെ വൈറ്റ്ഫീല്‍ഡില്‍ ഒരു മരപ്പൊത്തില്‍ 174 ഗ്രാം എം.ഡി.എം.എ. ഒളിപ്പിച്ചുവച്ചു. തുടര്‍ന്ന് സ്ഥലത്തിന്റെ ലൊക്കേഷന്‍ സജിന്‍ ഏബ്രഹാമിന് കൈമാറി. ഇവര്‍ സ്ഥലത്ത് എത്തി മയക്കുമരുന്ന് എടുത്ത് ഹരിപ്പാട് കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, തിരുവല്ല, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചു വില്‍പന നടത്തുകയും ചെയ്തു. വടിവേലുവിന്റെ അക്കൗണ്ട് വിവരങ്ങളും മൊെബെല്‍ ഫോണും കണ്ടെത്തി നടത്തിയ അനേ്വഷണത്തില്‍ ഇയാളെ തിരുപ്പൂര്‍ രാമയ്യ കോളനി ഭാഗത്ത് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ സംഘം ചേര്‍ന്ന് മയക്കുമരുന്ന് കച്ചവടം നടത്തിയതിന് ലഭിച്ച പണമാണ് ഇതെന്നും സമ്മതിച്ചു. തുടര്‍ന്നു മഹേഷ് കുമാറിനെ തിരുപ്പൂര്‍ നോര്‍ത്ത് സ്‌റ്റേഷന് സമീപത്തു നിന്നും പിടികൂടുകയായിരുന്നു.

ജോണ്‍ കിലോച്ചിയെ കുമാരനഗര്‍ ഐ.സി.ഐ.സി.ഐ. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് പിടികൂടിയത്. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് 45 ദിവസം ജയിലില്‍ കഴിഞ്ഞ ഇയാളെ തിരുപ്പൂര്‍ വിട്ടു പോകാന്‍ പാടില്ലെന്ന നിബന്ധനയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ടും വിസയും കോടതിയില്‍ സറണ്ടര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇവിടെ നിന്നും കടന്ന ഇയാള്‍ നിരവധി നൈജീരിയന്‍ സ്വദേശികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഒളിച്ചു കഴിയുന്നതിനിടയിലാണ് പിടിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →