ആങ്ങമൂഴിയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: ആങ്ങമൂഴി പാലത്തടിയാറിൽ നിന്ന് കാണാതായ രാമചന്ദ്രൻറെ മൃതദേഹം കക്കി അണക്കെട്ടിൽ നിന്നും കണ്ടെടുത്തു. 2022 നവംബർ പതിനെട്ടാം തിയതിയാണ് ഇദ്ദേഹം വനവിഭവങ്ങൾ ശേഖരിക്കാൻ ഉറാനി വനത്തിലേക്ക് പോയത്. നാല് ദിവസം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധു പൊലീസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →