ന്യൂഡൽഹി: കേരളതീരത്ത് രണ്ട് മത്സ്യതൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അന്താരാഷ്ട്ര ട്രൈബൂണല്‍ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
2012 ഫെബ്രുവരി 15-നായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്ത്യൻ അതിർത്തിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിന് നേരെ നാവികർ വെടിയുതിർക്കുകയായിരുന്നു. ഇറ്റാലിയൻ ചരക്ക് കപ്പലായ എൻറിക ലെക്സിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെയ്പാൽ നീണ്ടകര സ്വദേശികളായ സെലസ്റ്റിൻ വാലൻ്റൻ, രാജേഷ് പിങ്കി എന്നിവരാണ് മരിച്ചത്.
കപ്പലിലെ സുരക്ഷാ ജീവനക്കാരെ പിന്നീട് കപ്പൽ സഹിതം കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കടൽകൊള്ളക്കാരാണന്ന് തെറ്റിധരിച്ച് വെടി ഉതിർത്തതാണന്ന് നാവികർ പറഞ്ഞിരുന്നു.
Read more… തുടക്കം മുതല്‍ ഇപ്പോള്‍ വരേയും നടത്തിയ ഇന്ത്യയുടെ പോരാട്ടത്തിന്റെ വിജയം.
ഇറ്റാലിയൻ വംശജർ മുഖേന ഉണ്ടായ ജീവനാശം, വസ്തുവകകൾക്ക് ഉണ്ടായ നഷ്ടം ധാർമ്മിക ക്ഷതം തുടങ്ങിയവക്കാണ് നഷ്ടപരിഹാരത്തിന് അർഹത. എന്നാൽ നഷ്ടപരിഹാരം എന്താണെന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച ചെയ്ത് തീരുമാനിച്ച ശേഷം കരാർ ഉണ്ടാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കടലിലൂടെയുള്ള ഇന്ത്യയുടെ സ്വതന്ത്ര സഞ്ചാരത്തെ തടസ്സപ്പെടുത്തിയ നാവികരായ സാൽവത്തോറെ ജിറോൺ, മാസിമിലിയാനോ ലാതോർ എന്നിവർക്കെതിരെ ഇന്ത്യ എടുത്ത നടപടി ശരിവച്ച കോടതി നഷ്ടപരിഹാരത്തിന് ഇന്ത്യയ്ക്ക് അര്‍ഹതയുണ്ടെന്നും പക്ഷെ അവരെ വിചാരണ ചെയ്യുവാനും ശിക്ഷ വിധിക്കുവാനും ഇന്ത്യന്‍ കോടതിയ്ക്ക് അര്‍ഹതയില്ലെന്നും പറഞ്ഞു. അതുകൊണ്ടു തന്നെ അവരെ ശിക്ഷിക്കുവാന്‍ അനുവാദം തരണമെന്നുള്ള ഇന്ത്യയുടെ വാദം ട്രൈബൂണല്‍ തള്ളിക്കളഞ്ഞുവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ‘ശ്രീവാസ്തവ അറിയിച്ചു.