കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) ബി.ടെക് (ഫുഡ് ടെക്‌നോളജി), എം.ടെക് (കോസ്റ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനീയറിങ്) കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 25 നു സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ളവര്‍ രാവിലെ 11 നു കുഫോസ് ആസ്ഥാനത്തുള്ള ഫാക്കല്‍റ്റി ഓഫ് ഫിഷറീസ് എന്‍ജിനീയറിങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ബി.ടെക് കോഴ്‌സില്‍ ജനറല്‍ (3), ഈഴവ (1), മത്സ്യത്തൊഴിലാളികളുടെ മക്കള്‍ (7) ഒഴിവുകളുണ്ട്. കെ.ഇ.എ.എം. റാങ്ക് പട്ടികയില്‍ പേരുള്ളവരായിക്കണം അപേക്ഷകര്‍.
സിവില്‍/നേവല്‍ ആര്‍ക്കിടെക്ചര്‍/മെക്കാനിക്കല്‍/മെറെന്‍ എന്‍ജിനീയിറിങ് ബിരുദധാരികള്‍ക്ക് എം.ടെക് (കോസ്റ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനീയിറിങ്) കോഴ്‌സിനു ചേരാം. മറ്റു നിബന്ധനകള്‍ ഇല്ല. ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗങ്ങളിലും ഒഴിവുണ്ട്. ഫോണ്‍- 9496786035, 8113033459
കുഫോസില്‍ ബി.ടെക്, എം.ടെക് സ്‌പോട്ട് അഡ്മിഷന്‍
