പോപ്പുലര്‍ ഫ്രണ്ട് പ്രകടനം: കീഴടങ്ങിയ പ്രതി റിമാന്‍ഡില്‍

മഞ്ചേരി: സംഘടന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരേ എടവണ്ണയില്‍ പ്രകടനം നടത്തിയതിന് പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് കീഴടങ്ങിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ മഞ്ചേരി യു.എ.പി.എ കോടതി റിമാന്‍ഡ് ചെയ്തു. എടവണ്ണ എരഞ്ഞിക്കോട് കുരിശുംപടി ആലങ്ങാടന്‍ ഷിഹാബുദ്ദീന്‍ (41)നെയാണ് ജഡ്ജി എസ്. മുരളീകൃഷ്ണ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തത്.

സെപ്റ്റംബര്‍ 28ന് രാവിലെ എട്ടരയ്ക്കാണ് കേസിനാസ്പദമായ സംഭവം. പി.എഫ്.ഐയടക്കമുള്ള ഏതാനും സംഘടനകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനെതിരേ ദേശവിരുദ്ധമുദ്രാവാക്യങ്ങള്‍ വിളിച്ചും കൊടി ഉയര്‍ത്തിയും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസമുണ്ടാക്കും വിധം പ്രകടനം നടത്തിയെന്നതാണ് കേസ്.

എടവണ്ണ ജമാലങ്ങാടി മുതല്‍ സീതിഹാജി പാലം വരെ പ്രകടനം നടത്തിയ സംഭവത്തില്‍ പത്തു പേര്‍ക്കും കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കുമെതിരേയാണ് യു.എ.പി.എ ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. കേസിലെ ഒന്നാം പ്രതിയെ സെപ്റ്റംബര്‍ 28നും രണ്ട്, നാല്, ഏഴ് പ്രതികളെ നവംബര്‍ 14നും അഞ്ച്, പത്ത് പ്രതികളെ 18നും അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതിയായ ഷിഹാബുദ്ദീന്‍ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂര്‍ ഡിവൈ.എസ്.പി: സാജു കെ എബ്രഹാം മുമ്പാകെ കീഴടങ്ങുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →