ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം

തേഞ്ഞിപ്പാലം: 2021-22 അധ്യയനവര്‍ഷത്തെ മികച്ച കായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച കോളേജിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്. തൃശൂര്‍ സെന്റ് തോമസ് കോളേജ് രണ്ടാം സ്ഥാനവും കോഴിക്കോട് ഫാറൂഖ് കോളേജ് മൂന്നാം സ്ഥാനവും നേടി.

പുരുഷവിഭാഗത്തില്‍ ഇത് യഥാക്രമം സെന്റ് തോമസ്, ക്രൈസ്റ്റ്, ഫാറൂഖ് കോളജ് എന്നിവയ്ക്കാണ്. വനിതാവിഭാഗത്തില്‍ തൃശൂര്‍ വിമല, ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ്‌സ് ഇരിങ്ങാലക്കുട എന്നിവയാണ് ജേതാക്കള്‍. 10000, 9000, 5000 രൂപ ക്രമത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും മികച്ച കോളജുകള്‍ക്ക് 75000, 50000, 25000 രൂപ ക്രമത്തിലും ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. 40 ലക്ഷത്തോളം രൂപയാണ് പുരസ്‌കാരമായി വിതരണം ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →