ഭാരത് ജോഡോ യാത്ര: ആവശ്യപ്പെട്ടത് ദേശീയഗാനം, വച്ചത് മറ്റൊരുഗാനം, വൈറലായി ദൃശ്യം

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ ദേശീയ ഗാനത്തിനു പകരം മറ്റൊരു ഗാനം വച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് സംഭവം നടന്നത്. വാഷിമിലെ സ്വീകരണ പരിപാടിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനു ശേഷം ദേശീയഗാനം ആലപിക്കുമെന്നായിരുന്നു അറിയിപ്പ്. പ്രസംഗത്തിനൊടുവില്‍ അടുത്തതായി ദേശീയഗാനം എന്ന് രാഹുല്‍ പറയുകയും ചെയ്തു. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും ആദരസൂചകമായി എഴുന്നേറ്റു നില്‍ക്കുകയും ചെയ്തു. എന്നാല്‍, ദേശീയഗാനത്തിനു പകരം മറ്റൊരുഗാനമാണ് അബദ്ധത്തില്‍ പ്ലേ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നത്.

നേപ്പാളി ഭാഷയിലുള്ള ഗാനം കേട്ടതോടെ ഇതെന്താണെന്ന തരത്തില്‍ നേതാക്കളോട് രാഹുല്‍ഗാന്ധി ആംഗ്യത്തില്‍ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് നേതാവ് ഇടപെട്ട് പാട്ട് നിര്‍ത്തുകയും ദേശീയഗാനം തന്നെ വയ്ക്കുകയുമായിരുന്നു.ഭാരത് ജോഡോ യാത്രയിലുണ്ടായ അബദ്ധം കോണ്‍ഗ്രസിനെ പരിഹസിക്കാനായി രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →