ലൈംഗികാതിക്രമ കേസില്‍ ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം.

സിഡ്നി: ലൈംഗികാതിക്രമ കേസില്‍ പിടിയിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്ക്ക് ജാമ്യം. സിഡ്നി ഡൗണിങ് സെന്റര്‍ ലോക്കല്‍ കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. നവംബര്‍ ഏഴിനായിരുന്നു ശ്രീലങ്കന്‍ താരം അറസ്റ്റിലായത്.ജാമ്യം നല്‍കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും താരത്തെ വിലക്കിയിട്ടുണ്ട്. നാല് കുറ്റങ്ങളാണ് താരത്തിനെതിരെ ചുത്തിയിരിക്കുന്നത്. കേസ് ജനുവരി 12ന് കോടതി വീണ്ടും പരിഗണിക്കും. ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട 29 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് താരത്തിനെതിരെയുള്ള കേസ്.

പരാതിക്കാരിയായ യുവതിയും ഗുണതിലകയും റോസ് ബേയിലെ വസതിയില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. നവംബര്‍ 2ന് വൈകിട്ട് താരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

ലോകകപ്പിനിടെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്നെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ധനുഷ്‌ക ഗുണതിലകയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. ആരോപിക്കപ്പെടുന്ന കുറ്റത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ താരത്തിനെതിരെ കൂടുതല്‍ നടപടികളുണ്ടാവുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →