കായിക താരങ്ങള്‍ക്ക് ഡോ. എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്കായി കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പാക്കുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്ക് 2021 – 2022 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതല്‍ 20 വയസു വരെ പ്രായപരിധിയിലുള്ള 11 കായിക താരങ്ങള്‍ക്കായിരിക്കും ആനുകൂല്യം. അത് ലറ്റിക്‌സ്, ബോക്സിങ്, ഫെന്‍സിങ്, സ്വിമ്മിങ്, ബാഡ്മിന്റണ്‍, സൈക്ലിങ്, കനോയിങ്, കയാക്കിങ്, റോവിങ് എന്നീ കായിക ഇനങ്ങളില്‍ സ്‌കൂള്‍, കോളേജ് തലത്തില്‍ ദേശീയ (സൗത്ത് സോണ്‍) മത്സരത്തില്‍ പങ്കെടുത്തു മൂന്നാം സ്ഥാനം കരസ്ഥമാക്കുകയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത. ഭിന്നശേഷിയുള്ള കായിക താരങ്ങളില്‍ ഒരാളെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ നല്‍കും. താല്‍പര്യമുള്ളവര്‍ കായിക നേട്ടം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, എന്ന വിലാസത്തില്‍ നവംബര്‍ 20 അപേക്ഷിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →