ഹൈക്കോടതി പരാമർശനത്തിന് എതിരെ പ്രിയ വർഗ്ഗീസ് : കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വർഗ്ഗീസ് ഫേസ്ബുക്കിൽ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അസിസ്റ്റന്റ പ്രൊഫസർ നിയമനത്തിൽ തനിക്കെതിരായ ഹൈക്കോടതി പരാമർശനത്തിന് മറുപടിയുമായി പ്രിയ വർഗ്ഗീസ്.നാഷണൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വർഗ്ഗീസ് ഫേസ്ബുക്കിൽ കുറിച്ചു.എൻഎസ്‌എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ചിന്റെ പരാമർശത്തിനാണ് പ്രിയ അതേ നാണയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളുവെന്ന് കണ്ണൂർ സർവ്വകലാശാലയോട് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കാനുള്ള കണ്ണൂർ സർവ്വകലാശാല നീക്കം ചോദ്യം ചെയ്ത് പ്രൊഫസർ ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് നിയമന നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്.

എൻഎസ്‌എസ് കോർഡിനേറ്റർ ആകുന്നതും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. ഡയറക്ടർ ആകുന്നതും അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നാഷണൽ സർവ്വീസ് സ്‌കീമിൽ എവിടെയാണ് അദ്ധ്യാപന ജോലിയുള്ളതെന്നും കോടതി ചോദിച്ചു.

നിയമന നടപടികൾ യുജിസി ചട്ടപ്രകാരം മാത്രമേ പാടുള്ളുവെന്ന് സുപ്രീംകോടതി ആവർത്തിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകാൻ മതിയായ യോഗ്യതയില്ലെന്ന് യുജിസിയും ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →